കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന്റെ മകന് ആരോമല്‍ വിജയനെ ഗോകുലം കേരള എഫ്സിയുടെ വീഡിയോ അനലിസ്റ്റായി നിയമിച്ചു. ആരോമല്‍ ആദ്യമായാണ് ഒരു പ്രൊഫഷണല്‍ ക്ലബ്ബിന്റെ വീഡിയോ അനലിസ്റ്റ് ആകുന്നത്.
ഗോകുലത്തില്‍ ചേരാനായതില്‍ സന്തോഷമുണ്ട്. ഗോകുലത്തിന്റെ രണ്ട് പരിശീലന സെഷനുകളില്‍ ഇതിനകം പങ്കെടുത്തിട്ടുണ്ടെന്ന് ആരോമല്‍ പറഞ്ഞു. ഗോകുലം ഈ വര്‍ഷത്തെ ഐഎഫ്എ ഷീല്‍ഡില്‍ മത്സരിക്കുന്നുണ്ട്. കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ടീം പരിശീലനം ആരംഭിച്ചു. ഡിസംബര്‍ ആദ്യവാരം ടീം കൊല്‍ക്കത്തയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: