കുന്നത്തൂര്‍: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടക്കുന്ന ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡില്‍ ഐസിഎസ് ജംഗ്ഷനും ആഞ്ഞിലിമൂടിനും ഇടയില്‍ ഉയരം കുറച്ച് റോഡ് നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി റോഡില്‍നിന്ന് മണ്ണ് മാറ്റി തുടങ്ങി.
രണ്ട് മീറ്ററില്‍ അധികം താഴ്ചയിലാണിത്. ഈ ഭാഗത്ത് റോഡ് തറനിരപ്പില്‍ നിന്നും വലിയ ഉയരത്തിലാണ്. ഇവിടെ നിന്ന് എടുത്ത് മാറ്റുന്ന മണ്ണ് കുറ്റിയില്‍ മുക്കിന് സമീപം സ്വകാര്യ പുരയിടത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വാഹന ഗതാഗതവും വഴി തിരിച്ച് വിട്ടിട്ടുണ്ട്.
എന്നാല്‍ മണ്ണ് മാറ്റുന്നതിനനുസരിച്ച് വിവിധ കുടിവെള്ള പദ്ധതികളുടെ പൈപ്പുകള്‍ക്കും ടെലിഫോണ്‍ കേബിളുകള്‍ക്കും നാശം സംഭവിക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: