ന്യൂദല്‍ഹി : കൊറോണ വാക്സിന് പരീക്ഷണത്തിന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം തയ്യാറാണെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് എന്ന വാക്സിന് പരീക്ഷിക്കുന്നതിനായി താന്‍ തയ്യാറാണെന്നും അനില്‍ വിജ് അറിയിച്ചു.
ഭാരത് ബയോടെക്കിന്റെ മൂന്നാംഘട്ട പരീക്ഷണം ഈ മാസം 20ന് ആരംഭിക്കാനിരിക്കേയാണ് അനില്‍ വിജ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഭാരത് ബയോടെക്കിന്റെ കൊറോണ വാക്സിന് പരീക്ഷണം 20ന് ആരംഭിക്കും. ആദ്യം വാക്സിന് സ്വീകരിക്കുന്ന വ്യക്തിയാകാന്‍ താന്‍ തയ്യാറാണെന്നായിരുന്നു മന്ത്രി അനില്‍ വിജിന്റെ ട്വീറ്റ്. അടുത്ത വര്‍ഷഷത്തോടെ കൊറോണ വാക്സിന് വിപണിയില്‍ എത്തിക്കാന്‍ ആകുമെന്നാണ് ഭാരത് ബോടെക് പ്രതീക്ഷിക്കുന്നത്. കൊവാക്സിന്റെ പരീക്ഷണങ്ങള്‍ രണ്ട് ഘട്ടവും വന്‍ വിജയം ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിനായി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: