കൊല്ലം: സീറ്റ് നിര്‍ണയം സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചതില്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. ഘടകകക്ഷികളില്‍ ഒരുവിഭാഗത്തിന് സീറ്റും മറുവിഭാഗത്തിന് അവഗണനയും ഉണ്ടായത് ചോദ്യം ചെയ്ത് സീറ്റ് ലഭിക്കാതെ വന്ന പാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്ത്. എന്‍സിപി, ജനതദള്‍ എസ്, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളാണ് അമര്‍ഷം പരസ്യപെടുത്തിയത്.
മുന്നണിക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടി, ഘടകക്ഷികളോട് കാട്ടിയത് കടുത്ത മര്യാദകേടും അധാര്‍മികതയുമാണെന്ന് ഇവര്‍ തുറന്നടിച്ചു. പ്രതിഷേധഭാഗമായി സിപിഎം ഓഫീസില്‍ ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പുയോഗം പാര്‍ട്ടി നേതാക്കള്‍ ബഹിഷ്കരിച്ചു.
1978 മുതല്‍ ഇടതുമുന്നണിയുടെ ഭാഗമായ ഇപ്പോഴത്തെ എന്‍സിപിക്ക് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഉറപ്പായും അനുവദിക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് സിപിഎം നേതാക്കളായ എന്‍. വരദരാജനും എന്‍. സുദേവനും അനൗപചാരികമായി എന്‍സിപി നേതാക്കള്‍ക്ക് സൂചന നല്‍കുകയും ചെയ്തതായി നേതാക്കള്‍ പറയുന്നു. സിപിഎം-സിപിഐ തര്ക്കസീറ്റായിരുന്ന മതിലില്‍ സീറ്റുധാരണയുടെ ഭാഗമായി അവസാനസമയം വരെ ചര്‍ച്ചയിലായിരുന്നു. എന്നാല്‍ ഏകപക്ഷീയസീറ്റ് പ്രഖ്യാപനം എന്‍സിപിക്ക് തിരിച്ചടിയായി. സീറ്റുകള്‍ സിപിഎമ്മും സിപണ്ടിഐയും കൂടി തീരുമാനിക്കുക, മറ്റുള്ളവര്‍ അംഗീകരിക്കുക എന്ന നയം സ്വീകാര്യമല്ല എന്ന് മൂന്ന് പാര്‍ട്ടികളും സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്.
55 കോര്പ്പറേഷന് സീറ്റില്‍ 4 സീറ്റുകള്‍ പുതുതായി യുഡിഎഫില്‍ നിന്നുവന്ന കേരള കോണ്‍സ് (മാണി), ഐഎന്‍എല്‍ എല്‍ജെഡി, ആര്‍എസ്പിഎല്‍ കക്ഷികള്‍ക്കായി മാറ്റിയപ്പോള്‍ 42 വര്‍ഷമായി ഒപ്പം നില്ക്കുന്ന എന്‍സിപിയെ ഒഴിവാക്കി. ജനതാദള്‍ (എസ്) കേരള കോണ്‍സ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും തഴയപ്പെട്ടു. എന്‍സിപിക്കും ദളിനണ്ടും ജില്ലാ പഞ്ചായത്തിലും മത്സരിക്കാന്‍ സീറ്റില്ല. കോര്പറേഷന്, 4 മുനിസിപ്പാലിറ്റികള്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ അടക്കം എവിടെയും അര്‍ഹമായ സീറ്റ് അനുവദിച്ചില്ലെന്നാണ് എന്‍സിപിയുടെ പരാതി.
ഇന്നലെ കൊല്ലം കോര്പ്പറേഷന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്വെന്ഷനണ്ടില് നിന്ന് കോര്പ്പറേഷന് ഇലക്ഷന് ചുമതലയുള്ള എന്‍സിപി നേതാക്കളായ താമരക്കുളം സലിം, എസ്. പ്രദീപ്കുമാര്‍, ജനതാദള്‍ എസ് നേതാക്കളായ നുജുമുദ്ദീന്‍ അഹമ്മദ്, മുബീന ലത്തീഫ്, കേരള കോണ്‍ഗ്രസ് (ബി) നേതാവ് തടത്തിവിള രാധാകൃഷ്ണന് എന്നിവരാണ് വിട്ടുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: