നടുവണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെങ്ങോട്മല ഖനനവും കോട്ടൂര്‍ പഞ്ചായത്തിലെ വികസനമുരടിപ്പും ചര്‍ച്ചയാകുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ചെങ്ങോട്മല സമരനായകന്. കാലങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ മിക്കവാര്‍ഡുകളിലും ഇപ്പോള്‍ സജീവസാന്നിദ്ധ്യമായി ബിജെപി മാറിയിട്ടുണ്ട്.
ശക്തമായ ത്രികോണ മത്സരമാണ് വാര്‍ഡുകളില്‍ നടക്കുന്നത്. ചെങ്ങോട് മല സമരനായകനും യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ഐ.എസ്. ശ്രീരാജാണ് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്മല ഉള് പ്പെടുന്ന നാലാം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
ചെങ്ങോട്മല സംരക്ഷണത്തിനായി രണ്ടു വര്‍ഷ ത്തോളമായി നടക്കുന്ന എല്ലാ സമരങ്ങളുടെയും മുന്‍നിര പോരാളിയായിരുന്നു ശ്രീരാജ്. അതുകൊണ്ടുതന്നെ ചെങ്ങോട്മല സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നവര് ശ്രീരാജില്‍ വിശ്വസമര്‍പ്പിക്കുകയാണ്. ഇടതുവലത് മുന്നണികര്ക്ക് ഇത് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: