ന്യൂദല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ബിഡിജെഎസിനെ ചൊല്ലിയുള്ള സുഭാഷ് വാസുവിന്റെ അവകാശ വാദം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. യഥാര്‍ഥ ബിഡിജെഎസ് തങ്ങളാണെന്ന വാദവുമായി സുഭാഷ് വാസുവാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം തുഷാര്‍ വിഭാഗത്തിന് കമ്മീഷന് അംഗീകാരം നല്‍കുകയായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റും എ ജി തങ്കപ്പന് വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് കമ്മീഷന് അംഗീകാരം നല്‍കിയത്.
മുമ്പ് പാര്‍ട്ടി നേതൃത്വത്തിനെതിരേ ശീതസമരം പ്രഖ്യാപിച്ച സുഭാഷ് വാസുവിനെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബിഡിജെഎസില്‍നിന്ന് പുറത്താക്കുകയും സുഭാഷ് വാസു അംഗമായ മാവേലിക്കര യൂണിയന് എസ്എന്‍ഡിപി യോഗം ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു.
ജനുവരി മാസത്തില്‍ കേന്ദ്രപദവിയായ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനം സുഭാഷ് വാസു രാജിവച്ചിരുന്നു. മോദി സര്‍ക്കാരിന് കീഴില്‍ ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പൈസസ് ബോര്‍ഡ് ചെയര്മാന് പദവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: