തൊടുപുഴ: നഗരസഭയില്‍ ബിജെപിയുടെ ആദ്യകാല വാര്‍ഡുകളിലൊന്നാണ് 35-ാം വാര്‍ഡായ മണക്കാട്. നഗരത്തില്‍ നിന്ന് അല്പം മാറി ഗ്രാമീണമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഭാഗമാണ് ഇവിടമെങ്കിലും വികസന കാര്യത്തില്‍ മുന്നിലാണ്.
2005ലാണ് ആദ്യമായി ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. അന്ന് ജയിച്ച ബിന്ദു പത്മകുമാര്‍ ആണ് ഇത്തവണയും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി അങ്കത്തിനിറങ്ങുന്നത്.
തുടര്‍ച്ചയായ രണ്ട് തവണ ബിന്ദു പത്മകുമാര്‍ തന്നെയായിരുന്നു ഇവിടെ നിന്നും വിജയിച്ചത്. പിന്നീട് കഴിഞ്ഞ തവണ മുന്‍ ചെയര്മാന് കൂടിയായ ബാബു പരമേശ്വരന് ആണ് ഇവിടെ നിന്ന് എന്‍ഡിഎ പിന്തുണയോടെ സ്വതന്ത്രനായി ജയിച്ചത്. ഈ സമയം സമീപത്തെ വാര്‍ഡായ 33ല്‍ നിന്നാണ് ബിന്ദു ജയിച്ചെത്തിയത്. ഇത്തവണ വാര്‍ഡ് വനിതയായതോടെയാണ് ബിന്ദു പത്മകുമാറിന് വീണ്ടും അവസരം ലഭിക്കുന്നത്.
വാര്‍ഡിലെ 90% റോഡുകളും ടാര്‍ ചെയ്ത് നവീകരിച്ച് കഴിഞ്ഞതായി മത്സര രംഗത്തുള്ള ബിന്ദു പറയുന്നു. ശ്രീധരദാസ് റോഡ് പുതിയതായി നിര്‍മ്മിച്ച് പണി പൂര്‍ത്തിയാക്കാനായി. ചില റോഡുകളില്‍ ഇപ്പോഴും നവീകരണം തുടരുകയാണ്. 33, 35 വാര്‍ഡുകളുടെ ഭാഗമായ കോലാനി തോട്ടില്‍ രണ്ട് വാര്‍ഡുകളേയും ബന്ധിപ്പിക്കുന്ന ചെക്ക് ഡാം നിര്‍മ്മിച്ചു. നബാഡിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം നടത്തിയത്.
എല്ലാ സ്ഥലത്തും തന്നെ കുടിവെള്ള പൈപ്പ് ലൈനുകള്‍ എത്തിക്കാനായി. മിക്കയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍ഇഡിയായി നവീകരിക്കാനായി. ഈ വാര്‍ഡിലൂടെയാണ് രാമമംഗലം റോഡും കോലാനി-വെങ്ങല്ലൂര്‍ ബൈപ്പാസും കടന്ന് പോകുന്നത്. വാര്‍ഡില്‍ സ്ഥലമുള്ള വീടില്ലാത്ത ആരും ഇല്ലാ എന്നതും എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ ഭരണ കാലഘട്ടങ്ങളില്‍ ഇത്തരത്തില്‍ വീടില്ലാത്ത എല്ലാവര്ക്കും വീടുകള്‍ അനുവദിച്ചിരുന്നു. ഇത്തരത്തില്‍ നാടിന്റെ വികസനത്തിനൊപ്പം എന്നും നില്‍ക്കുകയും എന്ത് ആവശ്യത്തിനും ഓടിയെത്തുകയും ചെയ്യുന്നതിനാല്‍ വിജയം ഉറപ്പാണെന്ന് ബിന്ദു പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമുള്ളത്.
ഏകദേശം 1200 വോട്ടുകളാണ് വാര്‍ഡിലുള്ളത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ജയശ്രീ ബാലചന്ദ്രനും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി രമണി സജീവനും മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: