ന്യൂദല്‍ഹി: വിദേശ നിക്ഷേപം സംബന്ധിച്ച് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശനിക്ഷേപ പരിധി 26 ശതമാനമെന്നും ഇതിനപ്പുറം സ്വീകരിച്ചിട്ടുള്ളവര്‍ നിക്ഷേപം കുറയ്ക്കണമെന്നും തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.
26 ശതമാനത്തില്‍ താഴെ വിദേശനിക്ഷേപം സ്വീകരിച്ചിട്ടുള്ള കമ്പനികള്‍ ഓഹരികള്‍ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഒരുമാസത്തിനുള്ള നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം ഓഹരി ഉടമകള്‍, ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍ എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങളുംകൂടി സമര്‍പ്പിക്കണം.
നിലവില്‍ 26 ശതമാനത്തിലധികം നിക്ഷേപമുള്ള കമ്പനികളോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശനിക്ഷേപം 26 ശതമാനത്തിനുള്ളില് നിലനിര്‍ത്താന്‍ അടുത്തവര്‍ഷം ഒക്ടോബര്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: