ലീപ്സിഗ്: സ്ട്രൈക്കര്‍ ടിമോ വെര്‍ണറുടെ ഇരട്ട ഗോളില്‍ ജര്‍മനിക്ക് വിജയം. യുവേഫ നേഷന്‍സ് ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉക്രെയ്നിനെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്നശേഷമാണ് ജര്‍മനി വിജയത്തിലേക്ക് പൊരുതിക്കയറിയത്. 33, 64 മിനിറ്റുകളിലാണ് വെര്‍ണര്‍ ഗോള്‍ നേടിയത്.
പന്ത്രണ്ടാം മിനിറ്റില്‍ റോമന്‍ യാരേംചുക്ക് ഉക്രെയ്നെ മുന്നിലെത്തിച്ചു. 23-ാം മിനിറ്റില്‍ ലിറോയ് സെയ്ന് ജര്‍മനിക്ക് സമനില നേടിക്കൊടുത്തു. പിന്നീട് വെര്‍ണര്‍ രണ്ട് തവണ സ്കോര്‍ ചെയ്തതോടെ ജര്‍മനി 3-1 ന്റെ വിജയം നേടി.
ഈ വിജയത്തോടെ ഒമ്പത് പോയിന്റുമായി ജര്‍മനി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ അവസാനത്തെ മത്സരത്തില്‍ ജര്‍മനി നാളെ സ്പെയിനുമായി കൊമ്പുകോര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: