ആലപ്പുഴ: കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടപ്രാര്‍ത്ഥന നടത്തിയ ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഇവിടെ ധ്യാനം നടന്നത്. ഇതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് മാരാരിക്കുളം പോലീസ് ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തത്.
സാമൂഹിക അകലം പാലിക്കാതെയാണ് ധ്യാനകേന്ദ്രത്തില്‍ കൂട്ടം കൂടിയത്. അതിനാലാണ് കേസ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചേ ധ്യാനകേന്ദ്രം പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് കാട്ടി പോലീസ് നോട്ടീസും നല്കി. കൊറോണക്കെതിരെയാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതെന്നാണ് ധ്യാനകേന്ദ്രത്തില്‍ എത്തിയവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: