പനാജി: ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷദ്പൂര്‍ എഫ്സിയെ പീറ്റര്‍ ഹാര്‍ട്ലി നയിക്കുമെന്ന് മുഖ്യ പരിശീലകന് ഓവന് കോള്‍ അറിയിച്ചു.
ഈ മാസം ഇരുപതിന് ഗോവയിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുക. ജംഷദ്പൂര്‍ എഫ്സിയുടെ ആദ്യ മത്സരം 24 നാണ്. ചെന്നൈയിന് എഫ്സിയാണ് എതിരാളികള്‍.
നയിക്കാനായി ജനിച്ചവനാണ് പീറ്റര്‍ ഹാര്‍ട്ലി. ജംഷഡ്പൂര്‍ എഫ്സിയെ നയിക്കാനുള്ള കഴിവുണ്ട്. ഹാര്‍ട്ലിയെ പോലൊരു ക്യാപ്റ്റനെ ലഭിച്ചതില്‍ സന്തോഷവാനാണെന്ന് ഓവന് പറഞ്ഞു.
പരിശീലകന് തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ സന്തോഷമുണ്ട്. ടീമിന്റെ വിജയത്തിനായി കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് ഹാര്‍ട്ലി പറഞ്ഞു.
2007ല്‍ സുന്ദര്ലാന്ഡിനായാണ് ഹാര്‍ട്ലി അരങ്ങേറ്റം കുറിച്ചത്. ചെസ്റ്റര്‍ഫീല്‍ഡ്, ഹാര്ടില്പൂ
ള്‍, ബ്രിസ്റ്റോള്‍ റോവേഴ്സ്, ബ്ലാക്ക്പൂള്‍, മതര്‍വെല്‍ എഫ്സി ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: