ഹരിപ്പാട്: പണംവാങ്ങി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് നേതാക്കളടക്കം അന്‍പതോളം പേര് പാര്‍ട്ടിവിട്ടു.
സിപിഐ നേതാവും ചേപ്പാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന മുട്ടം കണിച്ചനല്ലൂര് ശ്രീ പരമേശ്വരം മാടയില്‍ ഹരികുമാറും പതിനൊന്നാം വാര്‍ഡ് ഗ്രാമപഞ്ചായത്ത് അംഗവുമായ ചേപ്പാട് മേവിള വടക്കതില്‍ ടി. തുളസിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. പ്രാദേശിക കമ്മിറ്റികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പേയ്മെന്റ് സീറ്റുകള്‍ നല്‍കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
വരുംദിവസങ്ങളില്‍ ഹരിപ്പാട് മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി വിടുെന്ന് ഹരിപ്പാട് മണ്ഡലം കമ്മിറ്റി അംഗം കൂടിയായിരുന്ന മാടയില്‍ ഹരികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: