ന്യൂദല്‍ഹി: ബംഗാളില്‍ ആഗോള ഭീകര സംഘടനയായ അല്‍ഖ്വയ്ദ ഭീകരാക്രമണത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബംഗാളില്‍ പ്രദേശ വാസികളെ ഭീകര സംഘടനയിലേക്ക് വഴി തിരിച്ച് ഇവരിലൂടെ ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായാണ് സൂചന. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ ഓണ്‍ലൈന്‍ സംവിധാനം വഴി ബംഗാളില്‍നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഉന്നം വച്ചുള്ള ആക്രമണങ്ങള്‍ക്കാണ് അല്‍ഖ്വയ്ദയുടെ ശ്രമം.
പ്രദേശവാസികളെ തെരഞ്ഞെടുത്ത് ആക്രമണം നടത്താനാണ് ശ്രമം. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനായി പാക്കിസ്ഥാനിലെ കറാച്ചി, പെഷ്വാര് പ്രദേശങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ അല്‍ഖ്വയ്ദ തുടങ്ങിയതായും എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.
ഭീകര സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ പതിനൊന്ന് പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നയാളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് ബംഗാളില്‍ നടക്കുന്ന റിക്രൂട്ട്മെന്റിന്റെ കൂടുതല്‍ വിവരം പുറത്തു വന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കര്‍ണാടക സ്വദേശിയായ സയ്യദ് എം. ഇഡ്രിസ് എന്ന 28കാരനെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: