ബെല്ഗ്രേഡ്്: സ്കോട്ട്ലന്‍ഡ് യൂറോ 2020ന് യോഗ്യത നേടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ മത്സരത്തില്‍ സെര്‍ബിയയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്കോട്ട്ലന്‍ഡ് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചു.
ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷമാണ് സ്കോട്ട്ലന്‍ഡ് ഒരു വമ്പന്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ യോഗ്യത നേടുന്നത്.
ഹങ്കറി, ഉത്തര മാഴ്സിഡോണിയ, സ്ലോവാക്യ ടീമുകളും യൂറോ 2020 ന് യോഗ്യത നേടിയിട്ടുണ്ട്.
സെര്‍ബിയക്കെതിരായ മത്സരത്തില്‍ തൊണ്ണൂറാം മിനിറ്റില്‍ ലൂക്കാ ജോവിക് ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് സ്കോട്ട്ലന്‍ഡിന് തുണയായത്. അവസാന നിമിഷം നേടിയ ഈ ഗോളില്‍ സ്കോട്ടലന്‍ഡ് നിശ്ചിത സമയത്ത് സെര്‍ബിയയെ സമനിലയില്‍ തളച്ചു. തുടക്കത്തില്‍ തന്നെ റായന്‍ ക്രിസ്റ്റി നേടിയ ഗോളില്‍ സെര്‍ബിയ മുന്നിലെത്തിയിരുന്നു.
ഷൂട്ടൗട്ടില്‍ സ്കോട്ട്ലന്‍ഡിന്റെ അഞ്ചു കളിക്കാരും ലക്ഷ്യം കണ്ടു. സെര്‍ബിയന്‍ താരം അലക്സാണ്ടര്‍ മിത്രോവിക്കിന്റെ സ്പോട്ട് കിക്ക് രക്ഷപ്പെടുത്തി ഗോള്‍ കീപ്പര്‍ ഡേവിഡ് മാര്‍ഷല്‍ സ്കോട്ട്ലന്‍ഡിന് വിജയം സ്മ്മാനിച്ചു.
യൂറോ 2020 ല്‍ സ്കോട്ട്ലന്‍ഡ് ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, ചെക്ക്് റിപ്പബഌക്ക് എന്നീ ടീമുകള്‍ക്കൊപ്പം മത്സരിക്കും.
നാലു ടീമുകള്‍ കൂടി യോഗ്യത നേടിയതോടെ യൂറോ 2020 ന്റെ ലൈനപ്പ് പൂര്‍ത്തിയായി. 24 ടീമുകളാണ് യൂറോ 2020 ല്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: