തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് മുന്നില്‍ നിന്ന് നയിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ശോഭ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. അവര്‍ എങ്ങോട്ടും പോകില്ല,പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കുമെന്നും അദേഹം പറഞ്ഞു. ബിജെപിയില്‍ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കെ. സുരേന്ദ്രന് വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സംസ്ഥാനത്ത് വന്‍മുന്നേറ്റം നടത്തുമെന്നും അദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഇടത് വലത് മുന്നണികള്‍ ജനങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. യു.ഡിഫിന്റെ വിശ്വാസത പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഇടതുമുന്നണിയും വലതു മുന്നണിയും ഒരുപോലെയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കി കഴിഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എന്‍.ഡി.എ വന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ അടങ്ങിയ വികസന രേഖയും ഉണ്ടാക്കി കഴിഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ പ്രചരണമാണ് ദേശീയ ജനാധിപത്യസഖ്യം നടത്തുകയെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: