ചെന്നൈ: എബിവിപിയുടെ പരാതിയെ തുടര്‍ന്ന് മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അരുന്ധതി റോയിയുടെ പുസ്തകം സിലബസില്‍ നീക്കി. തമിഴ്നാട്ടിലെ മനോന്മണ്യം സുന്ദരനാര്‍ യൂണിവേഴ്സിറ്റിയുടേതാണ് നടപടി. അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദ കോമ്രേഡ്’ എന്ന പുസ്തകത്തില്‍ മാവോയിസ്റ്റ് ആശയങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. ഇതു വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുമെന്ന് എബിവിപി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ പരാതി നല്‍കുകയും എബിവിപി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ സിലബസില്‍ നിന്നുമാണ് ബുക്ക് നീക്കം ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് ഒളിത്താവളങ്ങളിലേക്കുള്ള അരുന്ധതി റോയിയുടെ യാത്രകളെ കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മാവോയിസ്റ്റുകളെ വെള്ളപൂശിയാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ യൂണിവേഴ്സിറ്റിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുസ്തകം സിലബസില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കെ പിച്ചുമണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: