തൊടുപുഴ: മുനിസിപ്പാലിറ്റിയിലെ 24-ാം വാര്‍ഡായ കാഞ്ഞിരമറ്റത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയതാണ്. കൊറോണയുടെ കാലത്ത് കൂട്ടം കൂടുന്നത് ഒഴുവാക്കി വീടുകള്‍ ഗടകളാക്കി തിരിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനൊപ്പം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.
മുന്‍ കൗണ്‍സിലര്‍ കൂടിയായ ടി.എസ്. രാജനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ നിര്ണ്ണയിച്ചപ്പോള് മുതല്‍ തന്നെ വിജയം മാത്രം മുന്നില്‍ കണ്ട് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. വാര്‍ഡിലെ ആകെയുള്ള 450 വീടുകളേയും എട്ട് ഗടകളായി തിരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ഓരോ ഗടയ്ക്കും ഓരോരുത്തര്‍ക്ക് വീതം ചുമതല നല്കി.
ഏല്ലാ ദിവസം 7 മണിക്ക് രണ്ട് വീതം ഗടകളുടെ യോഗവും നടന്നുവരുന്നു. ഇവിടേയും തീര്‍ന്നില്ല, യുവ ഇന്‍ചാര്‍ജ്ജ്, മഹിളാ കോ ഓര്‍ഡിനേറ്റര്‍, പ്രചരണം ഇന്‍ചാര്‍ജ്ജ്, ഗടകളുടെ ഇന്‍ചാര്‍ജ്, ധനസമാഹരണം എന്നിങ്ങനെയും ആളുകള്‍ക്ക് ചുമതലകള്‍ നല്കി. ഇതിന് പുറമെ എല്ലാ ഞായറാഴ്ചയും ഓണ്‍ലൈനിന്റെ സഹായത്തോടെ മഹിളാ സംഗമം, യുവ സംഗമം, പ്രൗഡ സംഗമം, സമുദായ സംഗമം എന്നിങ്ങനെയുള്ള പരിപാടികളും ആസൂത്രണം ചെയ്ത് കഴിഞ്ഞു.
തുടര്‍ച്ചയായ പത്ത് വര്‍ഷമായി ബിജെപി ഭരിക്കുന്ന വാര്‍ഡില്‍ മറ്റ് മുന്നണികളെയെല്ലാം ഏറെ പിന്നിലാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ആദ്യഘട്ടമായി ഒരു തവണ എല്ലാ വീടുകളും കയറി കഴിഞ്ഞായി ടി.എസ്. രാജന് പറഞ്ഞു. ചുമരെഴുത്തും പ്രചരണ ബോര്‍ഡുകളും സ്ഥാ
പിച്ച് കഴിഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രചരണം തകൃതിയായി നടക്കുകയാണ്. വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി കണ്‍വീനറിനേയും സഹകണ്വീനറീനേയും നിയമിച്ചിട്ടുണ്ട്. വലത് മുന്നണിക്ക് വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ ആയിട്ടില്ല, ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്നത് അജേഷ് ആര്. ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: