തൊടുപുഴ: നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളിലൊന്നായ കുട്ടപ്പാസ് റോഡിലെ ടൈല്‍ പാകല്‍ പുരോഗമിക്കുന്നു.
ജില്ലാ വിദ്യാഭ്യാസ സമുച്ചയം അടക്കമുള്ള റോഡില്‍ നിര്‍മ്മാണം പ്രവര്‍ത്തനം തുടങ്ങിയിട്ട് 6 ദിവസം മാത്രമായൊള്ളൂവെങ്കിലും ടൈല്‍ ഇടുന്ന ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി മൈലക്കൊമ്പ് സ്വദേശിയായ കരാറുകരാന് പറഞ്ഞു. 10 ദിവസത്തേക്കാണ് റോഡ് അടച്ചിരിക്കുന്നത്. ഇനി വശങ്ങള് കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിയാണ് അവശേഷിക്കുന്നത്. ഇത് പൂര്‍ത്തിയാക്കി കൃത്യസമയത്ത് തന്നെ റോഡ് തുറന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞമാസം വിഭാഗത്തെ റോഡുകള്‍ തകര്‍ന്നു കിടക്കുന്ന സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി വരുന്നത്.
കാഞ്ഞിരമറ്റം റൗണ്ട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ് റോഡില്‍ ചേരുന്ന പൊതുമരാമത്തിന്റെ കീഴിലുള്ള വഴിയാണിത്. മൂന്നിടത്തായി 74 മീറ്റര്‍ ദൂരമാണ് ഇവിടെ ടൈല്‍ പാകുന്നത്. കാലങ്ങളായി തകര്‍ന്ന് കിടന്ന ഈ റോഡ് വഴിയാണ് തൊടുപുഴയുടെ കിഴക്കന്‍ മേഖലയിലേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നത്. വലിയ കുഴിയും വെള്ളക്കെട്ടും പൈപ്പ് പൊട്ടുന്നതും പതിവായതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ടൈല്‍ വിരിക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചത്.
ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം തകര്‍ന്ന് കിടക്കുന്ന കാഞ്ഞിരമറ്റം റൗണ്ട് ജങ്ഷനും അറ്റകുറ്റപണി നടത്തും. പതിവായി കുഴിയാകുന്ന നാല് കവലയായ ഇവിടെയും ടൈല്‍ വിരിക്കാനാണ് അനുമതി. 20 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകള്‍ പടിവാതിക്കല്‍ എത്തിയതോടെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തൊടുപുഴ നഗരത്തില്‍ മാത്രം അതി വേഗത്തില്‍ നടക്കുന്നത്. ഇതെല്ലാം വോട്ട് പിടിക്കാനുള്ള തന്ത്രമാണെന്ന പരാതിയും ഇതിനിടെ വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: