പുത്തൂര്‍: സാന്ത്വനത്തിലെ അന്തേവാസികള്‍ക്ക് സാന്ത്വനമേകിയാണ് പ്രിഷ്യസ് ഡ്രോപ്സിന്റെ ‘അന്നപൂര്‍ണ’ പദ്ധതി മുന്നൂറ് തികച്ചത്. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും മാനസിക പ്രശ്നമുള്ളവരെ ശുശ്രൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും ഭക്ഷണം നല്കുന്ന പദ്ധതിയാണ് അന്നപൂര്‍ണ.
ഐവര്‍ക്കാല, സാന്ത്വനം സേവാകേന്ദ്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ പുത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍.എസ് 300മത് അന്നപൂര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഭക്ഷണവിതരണത്തോടൊപ്പം സാന്ത്വനത്തിലെ 53 അന്തേവാസികള്‍ക്കും പ്രിഷ്യസ് ഡ്രോപ്സ് രക്തദാന-ജീവകാരുണ്യ സംഘടന സ്വരൂപിച്ച ബെഡ്ഷീറ്റുകള്‍ കൈമാറി. സേവാകേന്ദ്രം ട്രഷറര്‍ ജയകുമാര്‍ അവ ഏറ്റുവാങ്ങി. പ്രിഷ്യസ് ഡ്രോപ്സ് കോ-ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ് കുമാര്‍, അഡൈ്വസര്‍ ടി. രാജേഷ്, സാന്ത്വനം മാനേജര്‍ ഗിരീഷ് ചക്കാല, പ്രിഷ്യസ് ഡ്രോപ്സ് പ്രവര്‍ത്തകരായ സി.എസ്. ജയകൃഷ്ണന്, അരുണ്‍മുരളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: