ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മറവില്‍ ദല്‍ഹിയില്‍ വ്യാപകമായി കലാപമുണ്ടാക്കാന്‍ നേതൃത്വം നല്കിയ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് രാസവസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അനുബന്ധ കുറ്റപത്രത്തോടൊപ്പമാണ് ലാബ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ദല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നാലെ നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളുടെ വന്‍ ശേഖരമാണ് താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയത്. 50 ലിറ്റര്‍ ആസിഡ് ഉള്‍പ്പെടെയാണ് വീടിന്റെ ടെറസില്‍ നിന്നു പിടിച്ചെടുത്തത്. ഇവയെല്ലാം മനുഷ്യശരീരത്തെ സാരമായി ബാധിക്കുന്നതാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതിഷേധത്തിനിടെ ആളുകള്‍ക്കു നേരെ വീടിന് മുകളില്‍ നിന്ന് താഹിര്‍ ഹുസൈനും, കൂട്ടാളികളും ആസിഡ് ബള്‍ബുകള്‍ എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ദല്‍ഹി പോലീസ് താഹിര്‍ ഹുസൈന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
പ്രതിഷേധത്തിനിടെ ആളുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ താഹിര്‍ ഹുസൈനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്നു പുറത്തെടുത്ത വെടിയുണ്ടകളും താഹിര്‍ ഹുസൈന്റെ തോക്കിലെ വെടിയുണ്ടകളും ഒന്നാണെന്നും അന്വേഷണസംഘം കണ്ടെത്തി.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പത്തിലധികം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകക്കേസില്‍ ദല്‍ഹി പോലീസ് പ്രത്യേക സെല്ലും, കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: