ഐപിഎല്‍ കിരീടങ്ങളില്‍ ചരിത്രം കുറിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ. ഇന്ന് ജയിച്ചാല്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടുന്ന ആദ്യ നായകനാകും രോഹിത്. 2013, 2015, 2017, 2019 സീസണുകളിലാണ് രോഹിത്തിന്റെ കീഴില്‍ മുംബൈ കപ്പടിച്ചത്. ഇത്തവണയും കിരീടം നേടിയാല്‍ എം.എസ്. ധോണിക്ക് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ നായകനുമാകും. ഇരുനൂറാം ഐപിഎല്‍ മത്സരത്തിനാണ് രോഹിത് ദുബായിലിറങ്ങുന്നത്. ധോണിക്ക് ശേഷം ആദ്യമായാണൊരാള്‍ ഇരുനൂറ് മത്സരങ്ങള്‍ കളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: