കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട സ്വര്‍ണക്കടത്ത് കേസില്‍ അഞ്ചുപേരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി പ്രതി ചേര്‍ത്തു. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ വണ്ടൂര്‍ സ്വദേശി മുഹമ്മദ് അഫ്സലും ഉള്‍പ്പെടുന്നു. മുഹമ്മദ് അഫ്സല് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തില്‍ നാല് പേര്‍ക്കുകൂടിയുള്ള പങ്ക് വ്യക്തമായത്.
കള്ളക്കടത്തിനായുള്ള പണസമാഹരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയവരാണ് നാലുപേരുമെന്നാണ് സൂചന. ഇവര്‍ ഇപ്പോള്‍ വിദേശത്താണ്. ഇവരെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടും. ഇവര്‍ക്ക് എതെങ്കിലും വിധത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിേേശാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: