കൊച്ചി: ലോകത്തെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയായ ബൈജൂസിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റില്‍ സ്പോണ്‍സറാക്കി.
ഈമാസം ഇരുപതു മുതല്‍ ആരംഭിക്കുന്ന എല്ലാ ഐഎസ്എല്‍ മത്സരങ്ങളിലും ബൈജൂസ് ലോഗോ മുദ്രണം ചെയ്ത ജേഴ്സി ധരിച്ചാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇറങ്ങുക.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റില്സ്പോണ്സറാകാന് കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നു ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: