കുവൈറ്റ്: ഷുവൈഖ് തുറമുഖത്ത് നിന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 270 കിലോ ഗ്രാം മയക്കുമരുന്ന് പിടികൂടി. രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്നുണ്ടായ തെരച്ചിലിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു
ഷുവൈഖ് തുറമുറത്തുനിന്നും രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്നറില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 270 കിലോ ഗ്രാം മയക്കുമരുന്ന് ലഹരി വസ്തുക്കളാണ് ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ ഡ്രഗ് കണ്ട്രോള് വിഭാഗം പിടികൂടിയത്. കുവൈറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഉന്നതരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
ഉപ്പ് കൊണ്ടുവന്ന രണ്ട് വാഹനങ്ങളിലാണ് രഹസ്യമായി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. അണ്ടര്‍സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ഇസം സേലം അല്‍ നഹാമിന്റെ നേതത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. രാജ്യത്തെ ജനങ്ങളെ ലഹരിയില്‍ നിന്നും രക്ഷിക്കാന്‍ കസ്റ്റംസ് നര്‍ത്തുന്ന പ്രവര്‍ത്തനങ്ങളെ ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ് അഭിന്ദിച്ചു. സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേരെയും നിയമ നടപടികള്‍ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: