കോഴിക്കോട്: വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്ന് 26 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. മറ്റു രണ്ടു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോഴിക്കോട് സ്വദേശികളായ ഷിബുലാല്‍, പ്രദീപ് എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്റ് ചെയ്തു. കോഴിക്കോട് സിറ്റി കോപ്പറേറ്റീവ് ബാങ്കില്‍ നിന്നാണ് പ്രതികള്‍ നാല് പേര് ചേര്‍ന്ന് വ്യാജരേഖ സമര്‍പ്പിച്ച് വായ്പയെടുത്തത്. 2017- 19 കാലത്തായിരുന്നു സംഭവം. ഭൂമിയുടെ വ്യാജ ആധാരമാണ് നല്‍കിയത്. ആദ്യം 18 ലക്ഷം രൂപയാണ് വാങ്ങിയത്. പിന്നീട് ലോണ്‍ പുതുക്കി 26 ലക്ഷം ആക്കി.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പലതവണ ഇടപാടുകാരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വ്യാജ രേഖകള്‍ ആണ് പ്രതികള്‍ നല്‍കിയതെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൗണ്‍ എസ്ഐ വിജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: