കുന്ദമംഗലം: തൊഴില്‍ നിയമപരിഷ്കരണം നടപ്പാക്കുമ്പോള്‍ തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിഎംഎസ് കുന്ദമംഗലം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ഇ. ദിവാകരന് ഉദ്ഘാടനം ചെയ്തു.
കാലഹരണപ്പെട്ടതും സങ്കീര്‍ണ്ണവുമായ തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് നാലു കോഡുകളാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം അസംഘടിത മേഖലയിലേത് ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ഗുണകരവും സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ 2019ലെ കരട് നിയമത്തില്‍ ഇല്ലാത്തതും പിന്നീട് ചേര്‍ത്തതുമായ ചില നിര്‍ദ്ദേശങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്നും അത് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ. സുനില്‍കുമാര്‍ അദ്ധ്യക്ഷനായി. കെ.എം. ചന്ദ്രന്, സനീഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ് സമാപനപ്രസംഗം നടത്തി. മേഖലാ ഭാരവാഹികളായി കെ.എം. ചന്ദ്രന്(പ്രസിഡന്റ്), കെ.കെ. സത്യന്(സെക്രട്ടറി), കെ. സുനില്‍കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: