അമ്പലപ്പുഴ: മൂന്നുവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ പഴയനടക്കാവ് റോഡ്. ദേശീയപാതയ്ക്ക് സമാന്തരമായി കളര്‍കോട് മഹാദേവ ക്ഷേത്രം മുതല്‍ അമ്പലപ്പുഴ വടക്കെ നടവരെയുള്ള 12.31 കിലോമീറ്റര്‍ ഭാഗം പുനര്‍നിര്‍മിക്കാന്‍ 20 കോടി രൂപ ചെലവില്‍ കിഫ്ബിയില്‍പ്പെടുത്തി 2017 സെപ്തംബര്‍ മാസത്തോടെയാണ് കരാര്‍ നല്‍കിയത്. മൂന്നുവര്‍ഷം പിന്നിട്ടും റോഡിന്റെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. ഇതിനുശേഷം കരാര്‍ നല്കിയ അന്പലപ്പുഴ നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളുടെയടക്കം പണി പൂര്‍ത്തിയായി ഉദ്ഘാടനം നടത്താനായി.
ഇതിനിടയില്‍ രണ്ടു തവണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാലാവധി നീട്ടിയെടുത്ത കരാറുകാരന് വീണ്ടും കാലാവധി നീട്ടി വാങ്ങുവാന്‍ ശ്രമിക്കുന്നതായാണ് അറിയുന്നത്. അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാനാവശ്യപ്പെട്ട് മന്ത്രി കരാറുകാരന് നോട്ടീസ് നല്കി.
ഒമ്പതുമീറ്റര്‍ വീതിയില്‍ നിര്‍മിക്കേണ്ട റോഡിന് ആവശ്യമായ വീതി കുറവുള്ളയിടങ്ങളില്‍ ഇരുഭാഗങ്ങളില്‍ നിന്നും സ്ഥലം ഏറ്റെടുത്ത് പുനര്‍നിര്‍മാണം നടത്തുവാനായിരുന്നു പദ്ധതി. നിര്‍മാണത്തിലിരിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്ന 90 ശതമാനം ആളുകളും സ്ഥലം വിട്ടുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴും വീതി തിട്ടപ്പെത്തി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: