കൊച്ചി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ കുരുക്കുവീണതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) അംഗവുമായ ബിനീഷ് കോടിയേരിക്കെതിരെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പടയൊരുക്കം. ജില്ലയില്‍ നിന്നുള്ള കെസിഎ അംഗമായ ബിനീഷിനെയും ബിനാമിയായ അസോസിയേഷന് ജില്ലാ സെക്രട്ടറി അനസ് വലിയപറമ്പത്തിനെയും പദവികളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായി രംഗത്ത്. അതിനിടെ, ഈയാഴ്ച അവസാനം ചേരുന്ന ജില്ലാ അസോസിയേഷന് എക്സിക്യൂട്ടിവ് യോഗം മാറ്റിവയ്ക്കാന്‍ അനസ് സമ്മര്‍ദം തുടങ്ങി.
നേരത്തെ, പ്രതികരിക്കാന്‍ തയാറാകാതിരുന്ന പലരും ബിനീഷിനെ മാറ്റണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നു. ബിനീഷിനെയും അനസിനെയും കൈയൊഴിയുന്ന നിലപാടിലേക്ക് ഭൂരിഭാഗം അംഗങ്ങളുമെത്തിയതായാണ് വിവരം. ബിനീഷിന്റെ അധാര്‍മികമായ കൈകടത്തലില്‍ അസ്വസ്ഥരായിരുന്ന മുന്‍കാല താരങ്ങളും ക്രിക്കറ്റ് ഭരണാധികാരികളും നിലപാട് കടുപ്പിച്ചിട്ടുമുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും പാരമ്പര്യമുള്ള ക്രിക്കറ്റ് അസോസിയേഷനെ ഇത്തരത്തില്‍ നാണംകെടുത്തിയതില്‍ ഇവരെല്ലാം നിരാശയിലാണ്.
ബിനീഷിന്റെ പകിട്ടില്‍ പിടിച്ചു നില്ക്കാനാകില്ലെന്നു വ്യക്തമായതോടെയാണ് യോഗം മാറ്റിവയ്ക്കാന്‍ സമ്മര്‍ദവുമായി അനസ് നേരിട്ട് രംഗത്തെത്തിയത്. ഈ ആവശ്യമുന്നയിച്ച് അനസ്, അസോസിയേഷന് ജില്ലാ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചതായാണ് വിവരം. അതേസമയം, ബിനീഷിന് കുരുക്കു മുറുകുന്നതോടെ, അദ്ദേഹത്തിന്റെ ക്രിക്കറ്റ് ക്ലബ്ബുകളിലെ താരങ്ങളും ആശങ്കയിലാണ്. പല താരങ്ങളുടെ അക്കൗണ്ടുകളിലൂടെ ബിനീഷ് പണം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
രക്ഷിതാക്കള്‍ക്ക് ആശങ്ക
ഇപ്പോഴുയര്‍ന്നിട്ടുള്ള വിവാദങ്ങളും കേസും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. കുട്ടികളെ എങ്ങനെ ക്രിക്കറ്റ് കളിക്കാന്‍ വിടുമെന്നാണ് അവര്‍ ചോദിക്കുന്നത്. പരിശീലനത്തിനായാലും കളിക്കാനായാലും കുട്ടികളെ വിട്ടാല്‍ മനപ്പൂര്‍വമല്ലെങ്കിലും അവര്‍ അബദ്ധത്തില്‍ ചാടിയാലോയെന്നാണ് രക്ഷിതാക്കളുടെ ഭയം. പലരും പരിശീലകരെയും മുതിര്‍ന്ന താരങ്ങളെയും ഇക്കാര്യമുന്നയിച്ച് സമീപിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: