കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ പങ്കുണ്ടായിട്ടും അറസ്റ്റിലാകുംവരെ പിടിച്ചുനിന്ന എം.ശിവശങ്കര്‍ കടുത്ത നിരാശയില്‍. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കുമെന്ന ആദ്യകാല പ്രചാരണങ്ങള്‍ ശിവശങ്കറും വിശ്വസിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല മുഖ്യമന്ത്രിയും പ്രതീക്ഷിച്ച മറ്റ് സംരക്ഷകരെല്ലാവരും തള്ളിപ്പറയുകയും ചെയ്തതോടെ ആകെത്തകര്ന്നമട്ടിലാണ് ഈ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്.
മാധ്യമങ്ങളില്‍ ചിലതാണ് ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. അതോടെ രക്ഷപ്പെടാനും പലരേയും രക്ഷപ്പെടുത്താനും ശിവശങ്കര്‍ ശ്രമിച്ചു. ഇത് അനുസരിച്ച് മൂന്ന് ഏജന്‍സികള്‍ക്ക് നല്കിയ വ്യത്യസ്ത മൊഴികള്‍ ശിവശങ്കറിനു തന്നെ വിനയുമായി.
മുഖ്യമന്ത്രി, ഓഫീസിലെ മറ്റ് സഹായികള്‍ തുടങ്ങിയവരെ രക്ഷിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചു. മൊഴികളില്‍ വ്യത്യസ്ത വിശദീകരണങ്ങള്‍ നല്കി. ചിലത് ഓര്‍മ്മയില്ലെന്ന് പറഞ്ഞു. ഇതെല്ലാം സിപിഎം കേന്ദ്രത്തില്‍ നിന്ന് കിട്ടിയ നിയമോപദേശ പ്രകാരമായിരുന്നു. ഏജന്‍സികളോട് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ആദ്യഘട്ടത്തില്‍ സഹകരിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ക്ക് പലതും മറച്ചുവച്ചാണെങ്കിലും ഉത്തരം നല്കി. എന്നാല്‍ സന്ദീപ് നായര്‍ രഹസ്യമൊഴി നല്കിയതും എന്നിട്ടും മാപ്പുസാക്ഷിയാക്കാത്തതും ശിവങ്കറിന്റ പദ്ധതികള്‍ തകര്‍ത്തു, പ്രതീക്ഷയും.
ഇതോടെ അന്വേഷണത്തില്‍ ആദ്യത്തെരീതിയില്‍ സഹകരിക്കാതെവന്നു. ഏജന്‍സികള്‍ക്ക് കാര്യം വ്യക്തമായി. നാലുപേര്‍ വിവിധ ഏജന്‍സികള്‍ക്ക് നല്കിയ മൊഴികളുടെ സൂക്ഷ്മ വിശകലനത്തിലാണ് ശിവശങ്കറിന്റെ കള്ളക്കളികള്‍ മനസിലായത്. അതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഏജന്‍സികള്‍ തീരുമാനിക്കുകയായിരുന്നു.
അറസ്റ്റിലാകും മുമ്പ് ശിവശങ്കര്‍ നല്കുന്ന മൊഴി അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞ് സംരക്ഷണം ഉറപ്പുനല്‍കിയ പാര്‍ട്ടി ശിവശങ്കറിനെ കൈയൊഴിഞ്ഞു. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ പരസ്യമായി തള്ളിപ്പറയാതെ വയ്യെന്നായപ്പോള്‍ പിണറായി അതും ചെയ്തു. സംരക്ഷിക്കാനിപ്പോള് ഒക്കച്ചങ്ങാതിമാരില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരെ സംരക്ഷിക്കാന്‍ ശിവശങ്കര്‍ തയാറാകുമെന്നാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ പ്രതീക്ഷ. പക്ഷേ, അറസ്റ്റിലായ പ്രതിയുടെ മൊഴി വിശ്വസിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്ന നിലപാട് ഇനി ശിവശങ്കറിന്റെ കാര്യത്തിലും ബാധകമാണെന്ന് വാദിക്കാമെന്ന ആശ്വാസത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും.
എന്നാല്‍ വിദേശയാത്രകള്‍, ഗള്‍ഫിലെ ബിസിനസ് മീറ്റിങ്ങുകള്‍, പ്രളയ സഹായ ഫണ്ട് കണക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതോടെ എല്ലാം അപകടത്തിലാകുമെന്നാണ് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ആശങ്ക. എല്ലാംപറയുന്നത് ജീവനുതന്നെ അപകടത്തിലാക്കുമെന്ന ഭയത്തിലാണ് ശിവശങ്കര്‍. ചോദ്യംചെയ്യല്‍ രീതി മാറ്റുന്നത് സംബന്ധിച്ച് ഏജന്‍സി തീരുമാനം ഉടന്‍ ഉണ്ടാകും. സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വൈകാതെ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: