കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീൻ കാലാവധി ഒരാഴ്ചയായി കുറയ്‌ക്കാൻ ആലോചനയുണ്ടെന്ന അഭ്യൂഹത്തിന് വിരാമം. കാലാവധി കുറയ്‌ക്കേണ്ടതില്ലെന്ന് കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് വ്യാപനം തടയാൻ പ്രതിരോധ നടപടികൾ ജനം കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അൽ സബാഹ് അഭ്യർഥിച്ചു.
കോവിഡ് പ്രതിരോധ വാക്സീൻ രാജ്യത്തു ലഭ്യമായാൽ സമഗ്രമായ വിതരണ പദ്ധതി ആവിഷ്കരിക്കും. ഗുരുതര രോഗ ബാധിതർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കാകും മുൻഗണന. ഫെയ്സ് മാസ്ക് ധരിക്കൽ, അകലം, സാനിറ്റൈസർ ഉപയോഗം എന്നിവ കൃത്യമായി പാലിക്കണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു.
താമസയിടങ്ങളിൽ നിന്ന് കഴിയുന്നത്ര പുറത്തിറങ്ങരുത്. പ്രായമായവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പൊതു/സ്വകാര്യമേഖലയിൽ 50% ജീവനക്കാർ എന്ന തീരുമാനം കൃത്യമായി പാലിക്കണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: