കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 419 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 387 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര് വിദേശത്തു നിന്നും 10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 16 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. മൊത്തം 100 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5079 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 4092 പേര്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4092 പേര് വീടുകളിലും ബാക്കി 987 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. നിരീക്ഷണത്തില്‍ 19537 പേര്കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19537 പേരാണ്. ഇതില്‍ 18368 പേര് വീടുകളിലും 1169 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ജില്ലയില്‍ നിന്ന് ഇതുവരെ 204137 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 203740 എണ്ണത്തിന്റെ ഫലം വന്നു. 397 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ്: ജില്ലയില്‍ പേര്‍ക്കു കൂടി 379 രോഗമുക്തി . കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 379 പേര്‍ക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബര്‍ 29) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 18374 ആയി. ബാക്കി 5079 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 100 പേര് കൊവിഡ് മൂലം മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: