ന്യൂദല്‍ഹി : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിനെ അറസ്റ്റ് ചെയ്തതില്‍ പാര്‍ട്ടി വിശദീകരണം നല്‍കേണ്ട സാഹചര്യം ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണന് വിശദീകരണം നല്‍കിയിട്ടുണ്ട്. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമം നിയമത്തിന്റൈ വഴിക്ക് പോകും. ഇതുസംബന്ധിച്ച് വിശദീകരിക്കേണ്ട സാഹചര്യം പാര്‍ട്ടിക്കില്ല.സിപിഎമ്മിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്നും യെച്ചൂരി പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് ആദ്യം നല്കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ബിനീഷിനെ സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കാനായാണ് കൊണ്ടുപോയി. എന്‍ഫോഴ്സ്മെന്റിന് കസ്റ്റഡിയില്‍ വിട്ട് കൊടുത്തില്ലെങ്കില്‍ പരപ്പന അഗ്രഹാര ബിനീഷിനെ മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: