പിണറായി: മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തില്‍ വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയേയും അക്രമിച്ച സംഭവം ലജ്ജിപ്പിക്കുന്ന സംഭവമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. സിപിഎം അക്രമത്തിനിരയായ പിണറായി വലിയ പുനത്തില്‍ ലളിതയേയും കുടുംബത്തേയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തിലാണ് ഗുണ്ടകള്‍ അക്രമം നടത്തിയത്. വീട്ടമ്മയെ വിവസ്ത്രയാക്കി വലിച്ചിഴക്കുന്നതിനും ഗര്‍ഭിണിയായ മകന്റെ ഭാര്യയെ അക്രമിക്കുന്നത് തടയാതെ വെറും കാഴ്ചക്കാരായി പോലീസ് നോക്കി നില്‍ക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് ലോകം മുഴുവന്‍ പരക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണ്.
മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ സ്ത്രികള്‍ക്ക് നേരെ നടന്ന ക്രൂരമായ അക്രമം ബിജെപി ദേശവ്യാപക വിഷയമാക്കും. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഗുണ്ടാരാജാണ് നടപ്പിലാക്കുന്നത്. അക്രമത്തെക്കുറിച്ച് ഐജി റാങ്കില്‍ കുറയാത്ത ഉേദ്യാഗസ്ഥര്‍ അന്വേഷിക്കാന്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് നിലപാട് വ്യക്തമാക്കണം. കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് എല്ലാ നിയമസഹായവും ബിജെപി നല്‍കും. ദേശീയ വനിതാ കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, നേതാക്കളായ കെ.പി. ഹരീഷ് ബാബു, പി.ആര്. രാജന്, എ. ജിനചന്ദ്രന്, എ. അനില്‍കുമാര്‍, അജയന് മീനോത്ത്, പി. സുധീര്‍ ബാബു എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: