ശാസ്താംകോട്ട: ‘നാടിന് നാണക്കേടായ പാകിസ്ഥാന്‍മുക്ക്’ എന്ന പേരിനെതിരെ പ്രതിഷേധവും പ്രതികരണങ്ങളും ശക്തമാകുന്നു. പാകിസ്ഥാന് മുക്കിനെ കുറിച്ചുള്ള ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറകളിലും പെട്ട പ്രമുഖര്‍ പ്രതികരണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്.
കേരളത്തിലെ അറിയപ്പെടുന്ന അപ്ലൈഡ് സൈക്കോളജിസ്റ്റും ഇത് സംബന്ധിച്ചുള്ള ചാനല്‍ അവതാരകനുമായ ഡോ. സി. രാമചന്ദ്രന്റെ പ്രതികരണം ശ്രദ്ധേയമായി. ”ഏത് മതത്തില്‍ പെട്ടവരായാലും ദേശാഭിമാനികളായവര്ക്ക് നമ്മുടെ നാട്ടിലെ ഒരു പ്രദേശം ശത്രുരാജ്യത്തിന്റെ പേരില്‍ അറിയപ്പെടാന്‍ വിധിക്കപ്പെടുന്നു എന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് അദ്ദേഹം പറയുന്നു. പാകിസ്ഥാനില്‍ ഇന്ത്യയുടെ പേര് നല്കി എന്തെങ്കിലും തുടങ്ങിയാല്‍ അവര്‍ വെടിവെച്ച് കൊല്ലില്ലേ? ഇതാണ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം.
ഭാരതീയന്റെ വിശാല കാഴ്ചപ്പാടും മനസ്ഥിതിയും പലപ്പോഴും പലരും മുതലെടുക്കുകയാണ്. ഈ സ്ഥലനാമകരണത്തില് അത്തരത്തില്‍ ഒരു ഗൂഢനീക്കം നടന്നിട്ടില്ല. പിന്നീട് അതിലെ വൈകൃതം മനസിലാക്കാതെ ഇപ്പോഴും വിളിപ്പേരായി തുടരുന്നവരുടെ മാനസികാവസ്ഥയിലാണ് മാറ്റം വരേണ്ടതെന്ന് മുന്‍ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കൂടിയായ ഡോ. രാമചന്ദ്രന് വ്യക്തമാക്കുന്നു.
ആ പ്രദേശത്തെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുത്തെങ്കില്‍ മാത്രര െഈ സ്ഥലപ്പേര് മാറ്റാന്‍ കഴിയൂ. അല്ലാതെ സര്‍ക്കാര്‍ സംവിധാനത്തിനോ ജനപ്രതിനിധികള്‍ക്കോ ഇതില്‍ ഇടപെടുന്നതിന് പരിധിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്കാലത്ത് കുട്ടികളുടെ ചിന്താഗതിയെ പണ്ടുതിയ തലത്തിലേക്ക് എത്തിക്കാന്‍ ആരോഗ്യകരമായ ചില മാറ്റങ്ങള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് ഡോ. രാമചന്ദ്രന് ഇപ്പോള്‍.
പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുപോകരുത്
ചരിത്രം, ഐതിഹ്യങ്ങള്‍, സംഭവങ്ങള്‍, വ്യക്തികള്‍ ഒക്കെത്തന്നെ സ്ഥലനാമങ്ങളുടെ പിറവിക്ക് കാരണമാകാറുണ്ട്. ദേശപ്പേരുകള്‍ അവിടെ വസിക്കുന്ന ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ പണ്ടുരോഗതിക്കോ അഭിമാനത്തിനോ മുറിവേല്പിക്കത്തക്കതാണെങ്കില് അധികൃതശ്രദ്ധ ഉണ്ടാവുകയും അത് പരിഹരിക്കുകയും ചെയ്യേണ്ടതാണ്. ഐവര്‍കാല പടിഞ്ഞാറ് എന്ന പേര് രേഖകളിലുള്ളപ്പോള്‍ സ്ഥാപനങ്ങളും മറ്റും ആ പേര് ഉപയോഗിക്കാന്‍ നണ്ടിര്ദേശിച്ചാല് മതി. അത് പുനഃസ്ഥാപിക്കപ്പെട്ടുകൊള്ളും. ശാന്തിസ്ഥാനും പ്രണ്ടിയദര്ശിനിനഗറും നല്ലതുതന്നെ. ഒറ്റപ്പെട്ടുപോകുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക അവസ്ഥകളും കാണേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: