ഇടുക്കി: ഡിവൈഎഫ്ഐക്കാരന്റെ പീഡനത്തിന് ഇരയായ പതിനാറുകാരിയായ ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശരീരത്തില്‍ 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്, ആന്തരിക അവയവങ്ങളുടെ പരിക്കും ഗുരുതരമാണ്. പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നാണ് കട്ടപ്പന നരിയംപാറയിലെ പീഡനം പുറംലോകം അറിഞ്ഞത്. പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ച പെണ്‍കുട്ടിയെയാണ് പ്രണയം നടിച്ച് സമീപവാസി കൂടിയായ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ചത്. രാഷ്ട്രീയ സ്വാധീനത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ആദ്യം നീക്കം നടന്നിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനു മനോജ് പോലീസില്‍ കീഴടങ്ങുകയായിരുന്നു.
സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വെന്റിലേറ്ററില്ലെന്ന് പറഞ്ഞ് മതിയായ ചികിത്സ നല്‍കിയില്ല. വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടി ചൂട് സഹിക്കാനാകാതെ നിലവിളിച്ചതോടെ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. കൊറോണയായതിനാല്‍ ഇവിടെ ബന്ധുക്കള്‍ക്ക് താമസിക്കാനും പറ്റുന്നില്ല. പുറത്ത് വലിയ തുക നല്കി മുറിയെടുക്കാന്‍ പറ്റാത്തതിനാല്‍ ദുരെയുള്ള ബന്ധുവീട്ടില്‍ നിന്ന് പോയി വരികയാണ്. നിര്‍ദ്ധന കുടുംബമായിട്ടും സര്‍ക്കാരിന്റെയോ മറ്റോ സഹായം ഇവര്‍ക്ക് കിട്ടുന്നില്ല. മൂന്നാഴ്ചയോളം കഴിഞ്ഞേ കൃത്യമായ വിവരങ്ങള്‍ പറയാനാകൂവെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: