കോഴിക്കോട്:മുന്‍ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ ‘ഉറുമ്പുപാലം’ നവംബര്‍ 10 ന് പ്രകാശനം ചെയ്യും.
സര്‍ഗ്ഗാത്മകതക്ക് പരിധികളില്ല, അല്ലങ്കില്‍ പരിധികളെ ലംഘിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്. അതിശക്തമായ, 89 ചെറുകവിതകളിലൂടെ, ‘ഉറുമ്പുപാലം’ എന്ന സമാഹാരത്തില്‍, ഡോ.സംഗീത് രവീന്ദ്രന് നടത്തുന്നത് അങ്ങനെയൊരു വിപ്ലവമാണ്.
കവിതയെ സമ്പ്രദായിക നിര്‍വചനങ്ങളില്‍ ഒതുക്കുന്ന പ്രവണതകള്‍ക്കെതിരെയുള്ള സംഗിതിന്റെ കവിതകള്‍ തീഷ്ണമായ വൈകാരിക സമസ്യകളുടെ അക്ഷരസ്വരൂപങ്ങളാണ്
പ്രശസ്ത കവി പി. പി ശ്രീധരനുണ്ണി സാഹിത്യകാരന് ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന് സമാഹാരം നല്കി പ്രകാശനം നിര്‍വ്വഹിക്കും. ഡോ. ഷാജി ഷണ്മുഖം കവിതാ വിശകലനം നടത്തും. കോഴിക്കോട് വേദ ബുക്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന്റെ പ്രകാശനം അവരുടെ യുടൂബ് ചാനലിലാണ് നടക്കുന്നത്.
പാല സ്വദേശിയായ സംഗീത് രവീന്ദ്രന് ജന്മഭൂമി ഇടുക്കി ജില്ല ലേഖകനായിരുന്നു. കേരളം ചര്‍ച്ച ചെയ്ത നിരവധി അന്വേഷണാത്മ റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. മികച്ച പരമ്പരകളും എഴുതി.പാലക്കാട് പഴമ്പാലക്കോട് ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ് ഇപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: