ന്യൂദല്‍ഹി: തീര്‍ഥാടനം ഭാരതതത്തെ ഒരുചരടില്‍ കോര്‍ത്തിണക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജ്യോതിര്‍ലിംഗങ്ങളുടെയും ശക്തിപീഠങ്ങളുടെയും ശൃംഖല ഭാരതത്തെ ഒരു ചരടില്‍ കോര്‍ക്കുന്നു. മന്‍കിബാത്തില്‍ മോദി പറഞ്ഞു.
രാജ്യത്തിന്റെ ഒരു ഭാഗത്തു കഴിയുന്ന പൗരന്മാരുടെ മനസ്സില്‍ മറ്റൊരു ഭാഗത്തു താമസിക്കുന്ന പൗരന് സ്വാഭാവികതയും സ്വന്തമെന്ന ബോധവും ഉണര്‍ത്തുന്നവിധത്തിലുള്ളതായിരിക്കണം. നമ്മുടെ പൂര്‍വ്വികര്‍ നൂറ്റാണ്ടുകളോളം അതാണു ചെയ്തുപോന്നത്. ഇപ്പോള്‍ നോക്കൂ, കേരളത്തില്‍ ജനിച്ച പൂജനീയ ആചാര്യ ശങ്കരാചാര്യജി ഭാരതത്തിന്റെ നാലു ദിക്കുകളിലും നാലു മഹാ മഠങ്ങള്‍ സ്ഥാപിച്ചു- വടക്ക് ബദ്രികാശ്രമം, കിഴക്ക് പുരി, തെക്ക് ശൃംഗേരി, പടിഞ്ഞാറ് ദ്വാരക. അദ്ദേഹം ശ്രീനഗറിലേക്ക് യാത്രചെയ്തതുകൊണ്ടാണ് അവിടെ ഒരു ശങ്കരാചാര്യഗിരി ഉള്ളത്.
ത്രിപുര മുതല്‍ ഗുജറാത്ത് വരെ, ജമ്മു കശ്മീര്‍ മുതല്‍ തമിഴ്നാടുവരെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിശ്വാസകേന്ദ്രങ്ങള്‍ നമ്മെ ഒന്നാക്കുന്നു. ഭക്തി ആന്ദോളന് ഭാരതമെങ്ങും ഒരു വലിയ ജനമുന്നേറ്റമായി മാറിയിരുന്നു, അത് നമ്മെ ഭക്തിയിലൂടെ ഒരുമിപ്പിച്ചു. നമ്മുടെ നിത്യജീവിതത്തിലും ഈ കാര്യങ്ങള്‍ ഐക്യമുണ്ടാക്കുന്ന ശക്തിയായി ലയിച്ചു ചേര്‍ന്നിരിക്കുന്നു. ഓരോ അനുഷ്ഠാനങ്ങളുടെയും തുടക്കത്തില്‍ നദികളെ ആഹ്വാനം ചെയ്യുന്നു- ഇതില്‍ വടക്കേ അറ്റത്തുള്ള സിന്ധു നദി മുതല്‍ ദക്ഷിണ ഭാരതത്തിലെ ജീവന്‍ദായിനിയായ കാവേരി നദി വരെ ഉള്‍പ്പെടുന്നു. സാധാരണ നമ്മുടെ നാട്ടില്‍ ആളുകള്‍ സ്നാനം ചെയ്യുമ്പോള്‍ പവിത്രമായ മനസ്സോടെ ഐക്യത്തിന്റെ മന്ത്രം ജപിക്കുന്നു –
ഇതുപോലെ സിഖുകാരുടെ പുണ്യസ്ഥലങ്ങളില്‍ നാന്ദേഡ് സാഹിബ്, പട്നാ സാഹിബ് ഗുരുദ്വാരകള്‍ ഉള്‍പ്പെടുന്നു. നമ്മുടെ സിഖു ഗുരുക്കളും തങ്ങളുടെ ജീവിതത്തിലൂടെയും സത്കാര്യങ്ങളിലൂടെയും ഐക്യത്തിന്റെ വികാരത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ശതാബ്ദത്തില്‍ നമ്മുടെ രാജ്യത്ത് ഭരണഘടനയിലൂടെ നമ്മെ എല്ലാവരെയും ഒരുമിപ്പിച്ച ഡോ.ബാബാസാഹബ് അംബേഡ്കറെപ്പോലുള്ള മഹാ വിഭൂതികളുണ്ടായിരുന്നു.
നിരന്തരം നമ്മുടെ മനസ്സില്‍ സന്ദേഹത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന, രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളും ഇവിടെ ഉണ്ടായിരുന്നിട്ടുണ്ട്. രാജ്യവും എല്ലാ പ്രാവശ്യവും, ഈ കുതന്ത്രങ്ങള്‍ക്ക് മുഖമടച്ച് മറുപടി കൊടുത്തിട്ടുണ്ട്. നമുക്ക് നമ്മുടെ സൃഷ്ടിപരതയിലൂടെ, സ്നേഹത്തിലൂടെ, എല്ലായ്പ്പോഴും ശ്രമപ്പെട്ടു ചെയ്യുന്ന നമ്മുടെ ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ സുന്ദരവര്‍ണ്ണങ്ങളെ മുന്നോട്ടു കൊണ്ടുവരണം, ഐക്യത്തിന്റെ പുതിയ നിറങ്ങള്‍ നിറയ്ക്കണം… എല്ലാ പൗരന്‍മാാരും അതു ചെയ്യണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: