ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
രക്തദാനം, നേത്രദാനം പോലുള്ള പരിപാടികളില്‍ നമ്മുടെ കുടുംബത്തിന്റെ ശരിയായ പങ്കാളിത്തം ഉറപ്പിക്കണം. ഇവയുടെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരണം നടത്താനും ശ്രമിക്കണം. ഇതുപോലുള്ള ചെറിയ പരിശ്രമങ്ങളിലൂടെ സഹവര്‍ത്തിത്വം, ക്ഷമ, അച്ചടക്കം, മൂല്യാധിഷ്ഠിത പെരുമാറ്റ സംഹിത എന്നിവ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയും. പരസ്പര സഹകരണവും സഹവര്‍ത്തിത്വവും ക്രമേണ സമൂഹത്തിലും വളരും.
സാധാരണ പൗരന്റെ ബോധതലത്തെ ഉയര്‍ത്തി അവനിലെ ഹിന്ദുത്വവുമായുള്ള സ്വാഭാവിക ഐക്യത്തെ വഴികാട്ടിയാക്കി മാറ്റിയാല്‍, സമൂഹത്തിലെ പരസ്പരാശ്രയത്വത്തെ മനസ്സിലാക്കിക്കൊണ്ടുള്ള വികസന പരിശ്രമങ്ങള്‍ക്ക് സ്വയം ഉദ്യമിച്ചിറങ്ങുകയും മറ്റുള്ളവരെ ഉള്‍ക്കൊള്ളുകയും ചെയ്താല്‍, നമ്മുടെ സഞ്ചിത ശക്തിയില്‍ വിശ്വാസമുണ്ടാവുകയും, ഏതൊരു വികസന സ്വപ്നങ്ങളെയും നമ്മുടെ പാരമ്പര്യത്തിലും മൂല്യങ്ങളിലും ഉറച്ചു നിന്ന് യാഥാര്‍ഥ്യമാക്കാന്‍ പറ്റുകയും ചെയ്താല്‍ ലോകത്തിന്റെ പ്രകാശ സ്തംഭമായി മാറാന്‍ ഭാരതത്തിനാകും.
ഭാരതം പിന്നീടറിയപ്പെടുക സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ സഹവര്ത്തിത്വത്തിലധിഷ്ഠിതമായി ജന സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തിയ രാഷ്ട്രം എന്ന നിലയിലായിരിക്കും. മേല്പ്പറഞ്ഞതു പോലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രവര്‍ത്തനം പൊതുവായ സഹോദര്യത്തിന്റെയും അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെയും നിയമ വാഴ്ചയുടെയും പൊതുവായ അന്തരീക്ഷം രാഷ്ട്രത്തിലുണ്ടാക്കും.
സമൂഹത്തില്‍ ഈ മാറ്റങ്ങളെ നേരിട്ടുണ്ടാകും എന്ന ലക്ഷ്യത്തോടെയാണ് 1925 മുതല്‍ രാഷ്ട്രീയ സ്വയം സേവക സംഘം പ്രവര്‍ത്തിക്കുന്നത്. ഇതുപൊലൊരു സംഘടിത സമാജം ആരോഗ്യമുള്ള രാഷ്ട്രത്തിന്റെ സഹജഭാവമാണ്. നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന്റെ പുനരുത്ഥാനത്തിന് മൂന്നുപാധിയാണ് മേല്‍പ്പറഞ്ഞ സംഘടിത സമാജം.
ഇങ്ങനെ ഒരു സമാജത്തെ സൃഷ്ടിക്കാന്‍ നിരവധി മഹാത്മാക്കള്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇതേ ലക്ഷ്യത്തോടെ നമ്മുടെ ഭരണഘടന തയ്യാറാക്കപ്പെട്ടു. കാലാനുസൃതമായ ചട്ടങ്ങളോടും നടപടിക്രങ്ങളോടും കൂടി അത് നമുക്ക് കൈമാറ്റപ്പെടുകയും ചെയ്തു. ഭരണഘടനാ തത്വങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും സമാജ ഐക്യം, ഏകത്വം എന്നിവയ്ക്ക് പരമപ്രാധാന്യം നല്കുന്നതുമായിരിക്കും സംഘ പ്രവര്‍ത്തനം.
ഈ ലക്ഷ്യം നേടുന്നതിനായി ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥ ബുദ്ധിയോടും സമര്‍പ്പണ ബോധത്തോടും കൂടി സ്വയം സേവകര്‍ പ്രവര്‍ത്തിച്ചു വരുന്നു. അവരോടൊപ്പം ചേര്‍ന്ന് രാഷ്ട്ര പുനര്നിര്മാണത്തിന്റേതായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: