ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
സമാജത്തിന്റെ കൂട്ടായ്മയാണ് രാഷ്ട്രത്തിന്റെ വികസനത്തിന് അടിത്തറയാകുന്നത്. കൊറോണയ്ക്കു ശേഷം ഉണ്ടായ സാമൂഹ്യബോധം ‘സ്വത്വ’ ത്തെപ്പറ്റിയുള്ള തിരിച്ചറിവ്, ജനങ്ങളില്‍ ഒന്നാണെന്ന ബോധം, സാംസ്ക്കാരിക മൂല്യങ്ങളിലുള്ള അവബോധവും പരിസ്ഥിതിയെപ്പറ്റിയുള്ള ജാഗ്രതയും ഒപ്പം ഇവയെല്ലാം സന്തുലിതമായി നിര്‍ത്താന്‍് വേണ്ട പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ധാരണയും നമ്മുടെ സമാജം തള്ളിക്കളയരുത്.
കാര്യങ്ങളുടെ ഗതിവേഗം കുറയാന്‍ നാം അനുവദിക്കരുത്. സ്ഥിരവും ക്രമബദ്ധവുമായി നല്ല ശീലങ്ങള്‍ ആചരിക്കുകയും പെരുമാറ്റ സംഹിത നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിനു മാത്രമെ ഫലപ്രാപ്തി ഉണ്ടാകൂ. തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെയും സ്വയം ചെറിയ മാറ്റങ്ങള്‍ വരുത്തിയും നമുക്ക് സാഹചര്യങ്ങളെ മാറ്റിയെടുക്കാം. ഈ മുന്നേറ്റത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും പങ്കാളികളാകാം. ആഴ്ചയില്‍ ഒരിക്കല്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് മൂന്നുനാലു മണിക്കൂര്‍ അനൗപചാരിക ചര്‍ച്ചകളാകാം. വീണ്ടുലുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ കുടുംബത്തില്‍ എങ്ങനെ നടപ്പാക്കാം എന്ന്് ആലോചിക്കാം. അടുത്ത ആഴ്ചയില്‍ അതിനെ കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്യുക എന്നതാണ് പ്രധാനം. വിഷയം പുതിയതോ, പഴയതോ എന്ന് നോക്കേണ്ടതില്ല. ഗവേഷണത്തിന്റെ ഫലം ഒന്നുമാത്രമാണ് വിഷയത്തിന്റെ പ്രയോജനത്തെ വെളിപ്പെടുത്തുന്നത്:
വിഷയങ്ങളെ കുടുംബങ്ങളില്‍ ശരിയായ വിലയിരുത്തി അതിന്റെ പ്രാധാന്യം നോക്കി തള്ളുകയോ കൊള്ളുകയോ ചെയ്താല്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാം. തുടക്കമെന്ന നിലയില്‍ വീട്ടിലെ ക്രമീകരണങ്ങളും കുടുംബത്തിലെ ആചാരങ്ങളും പാരമ്പര്യവും എല്ലാം ചര്‍ച്ച ചെയ്യാം. പരിസ്ഥിതിയെപ്പറ്റി ബോധം ഉണ്ടായിവരുന്ന മുറയ്ക്ക് ജലസംഭരണം, പ്ലാസ്റ്റിക് ബഹിഷ്ക്കരണം, ചെടിനട്ടുവളര്‍ത്തല്‍, പഴം പച്ചക്കറി കൃഷി എന്നിവ ചര്‍ച്ച ചെയ്യുകയും കര്‍മപദ്ധതി തയ്യാറാക്കുകയും ചെയ്യാം.
നാമെല്ലാവരും സ്വയമായും കുടുംബത്തിനായും പണവും സമയവും ചിലവാക്കാറുണ്ട്. എന്നാല്‍ നമ്മുടെ സമാജത്തിനു വേണ്ടി നാം എത്ര സമയവും പണവും ചെലവാക്കുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരും ഭാഷ സംസാരിക്കുന്നവരും ഇതര പ്രദേശങ്ങളിലുള്ളവരുമായ ജനങ്ങളുമായി നമുക്ക് എത്രമാത്രം ബന്ധമുണ്ട്. അങ്ങിനെയുള്ളവരുടെ വീടുകളില്‍ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടോ? സമൂഹത്തില്‍ സമന്വയം ഉണ്ടാക്കാന്‍ പറ്റുന്ന വിഷയങ്ങള്‍ എന്ന നിലയില്‍ ഇവയെല്ലാം ചര്‍ച്ച ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: