ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
പുരോഗതിക്ക് പോരാട്ടം അനിവാര്യമാണെന്നും ഭാരതീയ ചിന്താഗതികരുതുന്നില്ല. അധര്‍മത്തെ ഇല്ലായ്മ ചെയ്യുവാനുള്ള അവസാന മാര്‍ഗമാണ് പോരാട്ടം. സഹകരണത്തിലും സമന്വയത്തിലും അധിഷ്ഠിതമാണ് നമ്മുടെ വികസന സങ്കല്‍പ്പം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വാശ്രയ പൂര്മാക്കാന് ഏകാത്മ ബോധം അത്യാവശ്യമാണ്. ശരീരത്തിലെ വിവിധ അവയവങ്ങള്‍ പരസ്പരം അശ്രയിക്കപ്പെട്ടിരിക്കുന്നതുപോലെ വ്യക്തികളുടെയും സമാജത്തിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയേ രാഷ്ട്രത്തിന്റെയും പൊതു സമൂഹത്തിന്റെയും ഉയര്‍ച്ച സാധ്യമാകൂ.
ബന്ധപ്പെട്ട വിഭാഗം ജനങ്ങളുമായും കക്ഷികളുമായും നിരന്തരം നടത്തുന്ന ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം നയ രൂപീകരണ പ്രക്രീയ മുന്നോട്ടു പോകേണ്ടത്. ഇതു വഴി ഏകത്വബോധവും പരസ്പരം വിശ്വാസവും വളരും. എല്ലാവരുമായും തുറന്ന ചര്‍ച്ച, അതുവഴി സമവായം, സഹകരണം ഉറപ്പിക്കല്‍ എന്നിവയാണ് കുടുംബത്തിലും സമൂഹത്തിലും വിശ്വാസ്യതയും മികവും വളര്‍ത്തുവാനുള്ള മാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: