ഇടുക്കി: ജില്ലയില്‍ ഇന്നലെ 140 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 28 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ചികിത്സയിലായിരുന്ന 77 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1562 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 6297 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 4728 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഏഴ് പേരാണ് ഇതുവരെ മരിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍
1. രാജാക്കാട് പഞ്ചായത്ത് (എ) 1-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തേക്കിന്‍കാനം മുതല്‍ എസ്എന്‍ പുരം വരെയും (ബി) 6-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട എന്‍ആര്‍ സിറ്റി സബ് സെന്റര്‍ മുതല്‍ കനകപ്പുഴ പാലം വരെയും
2. കാഞ്ചിയാര്‍ പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കക്കാട്ടുകട ടൗണിലെ രാജപ്പന്‍ ടെയ്‌ലര്‍ ഷോപ്പ് മുതല്‍ കട്ടപ്പന- കോട്ടയം റോഡിന്റെ ഇടതുവശത്തുള്ള കക്കാട്ട് റോഡ് വരെയും, (എ) 8, 6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കക്കാട്ടുകട ടൗണിലെ തൊവരയാര്‍ റോഡ് മുതല്‍ കട്ടപ്പന- കോട്ടയം റോഡിന്റെ വലതുവശത്തുള്ള ലൈബ്രറി ബില്‍ഡിങ് വരെയുള്ള ഭാഗവും (ബി) 8, 6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കക്കാട്ടുകട ടൗണ്‍ മുതല്‍ സുമതിക്കട ജങ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശവും (സി) 6ാം വാര്‍ഡിലെ സുമതിക്കട മുതല്‍ ജോണിക്കട വരെയുള്ള ഭാഗവും കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: