ബെംഗളൂരു: കര്‍ണാടകത്തിലെ അഹിന്ദ കാര്‍ഡ് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് കേരളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് ജമാ അത്തൈ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുള്‍ അസീസുമായി ചര്‍ച്ച നടത്തിയത്.
2018-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്നു കണ്ടാണ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ വോട്ടുനേടാന്‍ അഹിന്ദ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ന്യൂനപക്ഷങ്ങള്‍, പിന്നോക്ക, ദളിത് വിഭാഗങ്ങളുടെ കൂട്ടായ്മയാണ് ലക്ഷ്യം വച്ചതെങ്കിലും അവസാനം തീവ്ര മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായി അഹിന്ദ് മാറി.
മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ തീരദേശ, ഓള്‍ഡ് മൈസൂരു മേഖലയില്‍ നേട്ടമുണ്ടാക്കുകയായിരുന്നു സിദ്ധരാമയ്യയുടെ ലക്ഷ്യം. ഇതിനായി എസ്ഡിപിഐ, പോപ്പുലര്‍ഫണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് സിദ്ധരാമയ്യ വഴിവിട്ട നിരവധി സഹായങ്ങള്‍ ചെയ്തു നല്കി.
സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി കേസുകള്‍ പിന്‍വലിച്ചു. സംഘടനകളുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നല്കി.
കര്‍ണാടകത്തില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ച പല കേസുകളും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുനരന്വേഷണം നടന്നുവരികയാണ്.
2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 23 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. 3.2ശതമാനമായിരുന്നു അവര്‍ക്ക് ലഭിച്ച വോട്ട്. ഈ വോട്ട് ലക്ഷ്യമിട്ടാണ് അഹിന്ദിലൂടെ കോണ്‍ഗ്രസ് എസ്ഡിപിഐയുമായി കൈകോര്‍ത്തത്.
2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 25 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും മൂന്നെണ്ണത്തില്‍ മാത്രമാണ് അവസാനം മത്സരിച്ചത്. ബാക്കി 22 സീറ്റുകളിലും എസ്ഡിപിഐ, കോണ്‍ഗ്രസിന് പിന്തുണ നല്കി.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയെങ്കിലും സംവരണ വാര്‍ഡുകളില്‍ ഭൂരിപക്ഷത്തിലും ബിജെപി വിജയിച്ചിരുന്നു.
ഇതാവര്‍ത്തിച്ചാല്‍ 2018-ല്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സിദ്ധരാമയ്യയുടെ മത, ജാതി കാര്‍ഡിറക്കിയുള്ള കളി. എന്നാല്‍ സിദ്ധരാമയ്യയുടെ ഗൂഡനീക്കം മനസ്സിലാക്കിയ പിന്നോക്ക-ദളിത് വിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം സംഘടനകളും അഹിന്ദയില്‍ നിന്നു വിട്ടുനിന്നു. ഇത് തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.
നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഹിന്ദ തിരിച്ചടിയായെങ്കിലും കോണ്‍ഗ്രസ് തീവ്ര മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കുന്നത് തുടരുകയാണ്.
ബന്ധു പ്രവാചകനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച പേരില്‍ ബെംഗളൂരു പുലികേശിനഗര്‍ കോണ്‍ഗ്രസ് എംഎല്‍എ ദളിത് വിഭാഗത്തില്‍ നിന്നുള്ള അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയൂടെ വീട് എസ്ഡിപിഐക്കാര് ആക്രമിച്ച് തീവച്ചിട്ടും കോണ്‍ഗ്രസ് എസ്ഡിപിഐയെ തള്ളിപ്പറയാന്‍ തയ്യാറായില്ല.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും സിദ്ധരാമയ്യയും എസ്ഡിപിഐയെ വെള്ളപൂശുന്ന സമീപനമാണ് സ്വീകരിച്ചത്. ഒടുവില്‍ കോണ്‍ഗ്രസ് വിഭാഗീയതയാണ് ദളിത് എംഎല്‍എയുടെ വീടിനു നേര്‍ക്കുള്ള ആക്രമണത്തിനു പിന്നിലെന്ന കണ്ടെത്തലിലാണ് അന്വേഷണം എത്തിനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: