തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ അന്വേഷിക്കുന്നതിനായി സിബിഐക്ക്് നല്‍കിയിട്ടുള്ള മുന്‍കൂര്‍ അനുമതി പിന്‍വലിക്കണമെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം പുന പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തെ അറിയിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്കിയ അനുമതിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജന്‍സിയായ സിബിഐ കേസേറ്റെടുക്കുന്നത്.
ഇതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്. കേസന്വേഷിക്കാമെന്ന് സര്‍ക്കാര്‍ നല്കിയ മുന്‍കൂര്‍ അനുമതിയുടെ പിന്‍ബലത്തിലാണ് സിബിഐ നടപടികള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐക്കും വിഷയത്തില്‍ ഈ നിലപാടാണ്. എല്‍ഡിഎഫ് യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുള്ളതാണ്. ആന്ധ്രാപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളൊക്കെ സിബിഐക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളവും ഇക്കാര്യം പരിഗണിക്കണം.
അതേസമയം സംസ്ഥാനസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയാലും ചില കേസുകള്‍ സ്വമേധയാ ഏറ്റെടുക്കാന്‍ സിബിഐക്ക് സാധിക്കും. കൂടാതെ സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കേസുകളും സിബിഐക്ക് അന്വേഷിക്കാം. സംസ്ഥാന സര്‍ക്കാരിനെ പരുങ്ങലിലാക്കിയ സ്വര്‍ണക്കടത്ത്്, ലൈഫ് മിഷന് കേസ് കൂടാതെ കശുവണ്ടിവികസന കോര്‍പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കേണ്ടതില്ലെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. അത് അന്വേഷിക്കാന്‍ ഇവിടെത്തന്നെ ഏജന്‍സികളുണ്ട്. ഇടത് നേതാക്കള്‍ അനേഷണം നേരിടുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ നഷ്ടപ്പെടുമോയെന്നും ഭയക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: