കാലിഫോര്‍ണിയ: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയ പതിനൊന്നാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ നിഷ ശര്‍മ്മ മത്സരിക്കുന്നു.
നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി മാര്‍ക്ക് ഗൗലിയനിയറിനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനത്തിലാണ് നിഷയും ടീം അംഗങ്ങളും.
ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും പതിനാറാം വയസ്സിലാണ് നിഷ അമേരിക്കയിലെത്തിയത്. വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് ആന്‍ഡ് അക്കൗണ്ടിംഗില്‍ ബിരുദമെടുത്താണ് അമേരിക്കയില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തിയിരുന്ന നിഷ, ട്രംപ് റിപ്പബ്ലിക്കന്‍ നോമിനിയായി 2016-ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് റിപ്പബ്ലിക്കന്‍ അനുഭാവിയായി മാറിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിച്ചത് അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമാണെന്നാണ് നിഷ വിശ്വസിക്കുന്നത്.
അമേരിക്കയുടെ സാമ്പത്തികനില ഭദ്രമാക്കുകയും, മുന്‍ഗാമികള്‍ തുടങ്ങിവെച്ച നിരവധി യുദ്ധങ്ങള്‍ ഒഴിവാക്കുകയും, അമേരിക്കയെ ഔന്നത്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കുക എന്നതാണ് യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് നിഷ പറയുന്നു. ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച, സിവില്‍ സൊസൈറ്റി ലീഡര്‍ഷിപ്പ് നിഷയെ വിജയിപ്പിക്കുന്നതിന് പ്രതിജ്ഞയെടുത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി വോളണ്ടീയര്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: