തിരുവനന്തപുരം: ഇടുക്കിയിലെ കാഞ്ചിയാറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി. ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, പിഞ്ചുപെണ്കുട്ടികള്ക്കെതിരെ പോലും വ്യാപകമായ അതിക്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാളയാറില്‍ രണ്ട് പിഞ്ചുകുട്ടികളെ പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, കേസ് ആട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്നും ആ പിഞ്ചുകുട്ടികളുടെ രക്ഷിതാക്കള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും നീതിക്ക് വേണ്ടിയുള്ള സമരത്തിലാണ്. ഇടതുപക്ഷ ഭരണത്തില്‍ വീണ്ടും വാളയാര്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: