തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം ആദ്യമായി ഉന്നയിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ച് ദിവസങ്ങള്‍ക്കള്ളില്‍ ജൂലൈ ആറിനാണ് സുരേന്ദ്രന് ഇക്കാര്യം വെളിപ്പെടുത്തിയത്. കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ സുരേന്ദ്രന് വെളിപ്പെടുത്തിയത് ഇങ്ങനെ-
സ്വപ്ന സുരേഷ് നിരവധി കേസുകളില്‍ പ്രതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ് സ്വപ്ന സുരേഷ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് കേസിലെ പ്രതികളെ പിടിച്ചപ്പോള്‍, ആദ്യ കോള്‍ കസ്റ്റംസിന് പോയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണെ്. കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചു വിട്ടവര്‍ക്ക് സി.പി.എം നേതാക്കളുമായി ബന്ധമുണ്ട്. ഐടി സെക്രട്ടറി ശിവശങ്കറിന്് കള്ളക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമാണുള്ളത്. സ്വപ്ന സുരേഷിന് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആണ് ഐടി വകുപ്പില്‍ ജോലി ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണം.
അന്ന് സരിതയാണെങ്കില്‍ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമാണുള്ളത്. എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പോലിസ് മുന്നറിയിപ്പ് അവഗണിച്ചുവെന്ന് വ്യക്തമാക്കണം. ശിവശങ്കര്‍ സ്വപ്നയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രന് ആരോപിച്ചു. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഈ കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.
എന്നാല്‍, പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വളരെ അധികം ക്ഷോഭത്തോടെയാണു സുരേന്ദ്രന്റെ ആരോപണത്തെ നേരിട്ടത്. എന്തു വിവരക്കേടും വിളിച്ചു പറയാമെന്ന് കരുതരുത് എന്നതടക്കം പരാമര്‍ശങ്ങള്‍ പിണറായിയില്‍ നിന്നുണ്ടായി. സുരേന്ദ്രന്റെ ആരോപണത്തെ പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകരോടും രോഷത്തോടെയാണു മുഖ്യമന്ത്രി പെരുമാറിയത്. കസ്റ്റംസിനെ ആരും വിളിച്ചിട്ടില്ലെന്ന് ഇടത് അനുഭാവിയായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞത് ഉയര്‍ത്തിക്കാട്ടിയും ഇടതു കേന്ദ്രങ്ങള്‍ സുരേന്ദ്രനെ ആക്രമിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയില്‍ വ്യക്തമാക്കിയതും നല്‍കിയതുമായി തെളിവുകള്‍ പ്രകാരം അന്ന് കെ. സുരേന്ദ്രന് വെളിപ്പെടുത്തിയത് എല്ലാം അക്ഷരംപ്രതി ശരിയാണെന്ന് വ്യക്തമാകുകയാണ്. സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചിരുന്നു എന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കള്ളക്കടത്തിന് ഉപയോഗിച്ചു എന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ, വിഷയത്തില്‍ പിണറായിയുടെ മറുപടി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: