കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്രെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കള്ളക്കടത്തിന് ഉപയോഗിച്ചെന്നും ഇഡി. ഹൈക്കോടതിയില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള തെളിവുകള്‍ ഇഡി ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ കൊടുത്തു. സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടു നല്കാന് ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്നും ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ഇഡി വാദിച്ചു.
അതേസമയം, ഇത്തരം വാദങ്ങള്‍ തന്നെ സമൂഹത്തില്‍ വെറുക്കപ്പെട്ടവനാക്കി മാറ്റിയെന്നും കള്ളക്കടത്തില്‍ ഒരു പങ്കുമില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: