കോഴിക്കോട്: എംഇഎസില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു എന്ന പരാതിയിന്മേല് മതപ്രഭാഷകനും എംഇഎസ് പ്രസിഡന്റുമായ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. എംഇഎസ് കമ്മിറ്റി അംഗം എന്‍കെ നവാസിന്റെ പരാതിയിലാണ് നടക്കാവ് പോലീസ് വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.
പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള എംഇഎസിന്റെ അക്കൗണ്ടില്‍ നിന്നും കോടികള്‍ ഫസല്‍ ഗഫൂര്‍ പിന്‍വലിച്ചു. ഇങ്ങനെ മൂന്നു കോടിയിലധികം രൂപ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് വകമാറ്റി. 2012ല്‍ മകന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 12 ലക്ഷത്തോളം രൂപയും ഫസല്‍ ഗഫൂര്‍ കൈമാറി. കമ്മിറ്റി അംഗങ്ങള്‍ പോലും അറിയാതെ നടത്തിയ തിരിമറി വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തുകയായിരുന്നു.
പരാതിയുമായി എംഇഎസ് സംഘടനയിലെ അംഗങ്ങള്‍ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
മീഡിയാ വണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ വിവരം റിപ്പോര്‍ട്ട് ചെയ്തെങ്കിലും ജമാഅത്തെ ഇസ്ലാമിയില്‍ നിന്നുള്ള സമ്മര്‍ദം കാരണം വാര്‍ത്തകള്‍ പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: