തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓട്ടോ നേപ്പാളിലേക്ക് പോകുമ്പോള്‍ ഇവിടെ ഓടാന്‍ ഇറ്റലിയുടെ ഒട്ടോ.സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങിയത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച ഇറ്റാലിയന്‍ കമ്പനി പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരത്ത് വിപണിയിലിറക്കി.
പുകരഹിതവും ഏതാണ്ട് പൂര്‍ണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമാണ് ഇ-സിറ്റി ഓട്ടോ.
ആധുനിക ലിഥിയം അയോണ്‍ ബാറ്ററി, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ്, മികച്ച കരുത്ത്, ,മികച്ച ടോര്‍ക്ക് എന്നിവ ഇ-സിറ്റിയുടെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.ഗിയറും ക്ലെച്ചും ഇല്ല; സേഫ്റ്റി ഡോര്‍, പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെതാണ് ബാറ്ററി ചാര്‍ജ് തീരുമ്പോള്‍ പകരം വേറൊന്ന് മാറ്റിവയ്ക്കാവുന്ന സാങ്കേതിക വിദ്യയോടുകൂടിയ രാജ്യത്തെ പ്രഥമ ഓട്ടോയായ ഇ-സിറ്റി.
വിപണിയിലിറക്കല്‍ ചടങ്ങില്‍ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്ലിമിറ്റഡിലെ എം.ആര് . നാരായണനും പിയാജിയോയുടെ
തിരുവനന്തപുരത്തെ ഡീലര്‍ സ്വാമി റെജിന്‍ കെ. ദാസും സംബന്ധിച്ചു.മാറ്റിവയ്ക്കാവുന്ന ബാറ്ററിയോടുകൂടിയ പ്രഥമ ത്രിചക്ര വാഹനമാണ് ഇ- സിറ്റി.സാന്‍ മൊബിലിറ്റിയുടെ സഹകരണത്തോടുകൂടിയാണ്
മാറ്റിവയ്ക്കാവുന്ന ബാറ്ററി അവതരിപ്പിച്ചത്. കൂടാതെ ബാറ്ററി ചാര്‍ജ് നില അറിയാനും ബാറ്ററി ചാര്‍ജ് ചെയ്യാനും സഹായകമായ ആപ്പുമുണ്ട്. ബാറ്ററി മാറ്റിവയ്ക്കാന്‍ സൗകര്യമുള്ള സ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാണ്.
അദ്യ ഘട്ടത്തില്‍ നീം ജിയുടെ 25 ഓട്ടോകളാണ് നേപ്പാളില്‍ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി.
ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകള്‍ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അന്വേഷണം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: