ഹൂസ്റ്റൺ: പൊതുതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ അവശേഷിക്കേ അമേരിക്കൻ മലയാളികളെ പങ്കെടുപ്പിച്ച് ഒക്ടോബർ 16 ന് കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച വെർച്ച്വൽ ഡിബേറ്റ് ആവേശകരമായി. മികച്ച സംഘാടകം മാധ്യമ പ്രവർത്തകനുമായ എ.സി. ജോർജ്ജ് ചർച്ച നിയന്ത്രിച്ചു. റിപ്പബ്ളിക്കൻ, ഡമോക്രാറ്റിക്ക് പാർട്ടികളെ പ്രതിനിധീകരിച്ച് ഈശോ സാം ഉമ്മൻ, ജ്യോതി എസ് വർഗ്ഗീസ്, ബെന്നി ഇടക്കര, തോമസ് ഏബ്രഹാം, മേരിക്കുട്ടി കുര്യാക്കോസ് ,സുരേഷ് രാജ്, ജോമി ഓവേലിൽ , അനിൽ പിള്ള , ജയ് ജോൺസൺ, വർഗ്ഗീസ് പ്ളാമൂട്ടിൽ, ജോൺ കുന്തറ, ജോൺ ചാണ്ടി ബൈജി ഏബ്രഹാം, പി.ടി.തോമസ് ,ജോർജ്ജ് നെടുവേലി, കുഞ്ഞമ്മ മാത്യു, ജോയി സാമുവൽ ,ജോൺ മാത്യു, സി ജി ഡാനിയേൽ , ഈപ്പൻ ഡാനിയേൽ , ജോസ് കല്ലിടുക്കിൽ, ജോസഫ് കൂന്തറ, പോൾ ജോൺ, സണ്ണി ഏബ്രഹാം, ഡോ.ജേക്കബ് തോമസ്, മോൻസി വർഗീസ്, ജോയി തുമ്പമൺ , സെബാസ്റ്റ്യൻ മാണി, സി ആൻഡ്രൂസ് , ജോൺ കുൻചല, തോമസ് മംഗളത്തിൽ ,മാത്യു മത്തായി, ജയിംസ് കുരീക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
നാലുവർഷത്തെ ഡൊണാൾഡ് ട്രംപിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും തുടങ്ങി വച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനും അമേരിക്കയെ കൂടുതൽ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിനും അടുത്ത 4 വർഷം കൂടി ട്രംപിനെ അനുവദിക്കണമെന്നും റിപ്പബ്ളിക്കൻ അനുകൂലികൾ ആവശ്യപ്പെട്ടപ്പോൾ ട്രംപിന്റെ ഭരണ പരാജയം ചൂണ്ടിക്കാട്ടി പുതിയൊരു പ്രസിഡന്റ് അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു. ഡമോക്രാറ്റിക്ക് അനുഭാവികൾ ബൈഡനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
നാലു വർഷം മാത്രം ഭരിക്കാൻ അവസരം ലഭിച്ച ട്രംപ് അമേരിക്കൻ ജനതയുടെ വികസനവും സുരക്ഷിതത്വവും സാമ്പത്തിക സ്ഥിരതയും മാത്രം ലക്ഷ്യം വെച്ചു ധീരമായ നടപടികൾ സ്വീകരിച്ചു. 47 വർഷം ഭരണ സിരാ കേന്ദ്രങ്ങൾ കയറിപ്പറ്റിയ ബൈഡന്റെ പ്രവർത്തനങ്ങൾ നിരാശാജനകമാണെന്നും തുടർന്ന് ഭരണം ലഭിച്ചാൽ കൂടുതലൊന്നും അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാനാവില്ലെന്നും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ ഫ്രാൻസിസ് തടത്തിൽ, പി.പി.ചെറിയാൻ, ജീമോൻ റാന്നി എന്നിവർ അഭിപ്രായപ്പെട്ടു
എല്ലാവരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് ഫ്രാൻസിസ് തടത്തിൽ അഭ്യർത്ഥിച്ചു. ഡിബേറ്റ് ഫോറം സംഘാടകരായ സണ്ണി കരിമ്പന്നൂർ, സണ്ണി വള്ളിക്കുളം, തോമസ് ഓലിയാൻ കുന്നേൽ, തോമസ് കൂവള്ളൂർ, ജോസഫ് പൊന്നോലി എന്നിവർ ഡിബേറ്റ് വിജയിപ്പിക്കുന്നതിന്നു പുറകിൽ പ്രവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: